പീഢന വീരൻ വിദ്യാർത്ഥി നേതാവ്. കേസൊതുക്കാൻ അധ്യാപകൻ. ആഹാ....

പീഢന വീരൻ വിദ്യാർത്ഥി നേതാവ്. കേസൊതുക്കാൻ അധ്യാപകൻ. ആഹാ....
Sep 10, 2024 09:10 AM | By PointViews Editr


തൃശൂർ: എസ്എഫ്ഐ നേതാവ് ഒരു ചെറിയ പീഢനം നടത്തിയത് ഇത്ര വലിയ വിവാദമാക്കണോ എന്നൊക്കെ തീവ്രതാ കമ്മിറ്റി ചോദിച്ചേക്കാം. പക്ഷെ പഠിക്കാൻ കോളജിൽ പോകുന്ന വിദ്യാർത്ഥികളും പഠിപ്പിക്കാൻ ചെല്ലുന്ന അധ്യാപകരും മാനേജ്മെൻ്റും രക്ഷിതാക്കളും പൊലീസും ഇത്തരം വിഷയങ്ങളിൽ കർശനമായി ഇടപെട്ട് ക്രമിനലുകളെ പൂട്ടുക തന്നെ വേണം. എന്നാൽ ഇവിടെയോ? കോളജിൽ സഹപാഠിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസ് ഒതുക്കാൻ അധ്യാപകൻ ശ്രമിച്ചെന്ന് ആരോപണം. കേസിലെ പരാതിക്കാരി അധ്യാപകൻ്റെ പേരുൾപ്പെടെ വിവരങ്ങൾ സാമൂഹികമാധ്യമത്തിലെഴുതിയതോടെയാണ് സംഭവം വിവാദമായത്.. 2023 മേയ് മാസത്തിൽ കോളേജ് അവധിക്കാലത്ത് ഡി സോൺ മത്സരങ്ങളുടെ തയാറെടുപ്പിന്റെ സമയത്താണ് കേരളവർമ കോളേജിൽ സഹപാഠിയെ എസ്എഫ്ഐ മുൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ സനേഷ് ക്ലാസ് മുറിയിൽ വച്ച് ഉപദ്രവിച്ചത്. മാനസികമായ തകർന്ന വിദ്യാർഥിനി അതോടെ പഠനം അവസാനിപ്പിച്ചു.

പക്ഷെ പ്രതിയെ സംരക്ഷിക്കുന്ന രീതിയിൽ അധ്യാപകൻ പെരുമാറിയപ്പോഴാണ് വിദ്യാർഥിനി പോലീസിൽ പരാതിപ്പെട്ടത്. 2024 ഓഗസ്റ്റ് 12-ന് പെൺകുട്ടിയുടെ മൊഴിയെടുത്ത് പ്രതിയായ വിദ്യാർഥിയെ അറസ്റ്റ് ചെയ്തു. വിയ്യൂർ ജയിലിൽ റിമാൻഡിലാണ് പ്രതി. ബിരുദം അഞ്ചാം സെമസ്റ്റർ പഠിക്കുന്ന പ്രതിയെ കോളേജിൽനിന്ന് സസ്പെൻഡ് ചെയ്തു.

പ്രതിക്കുവേണ്ടി ഈ അധ്യാപകൻ പലതവണ പോലീസ് സ്റ്റേഷനിൽ പോകുകയും കേസ് ഒതുക്കാൻ ശ്രമിക്കുകയും ചെയ്തെന്ന പോലീസിന്റെ പരാതിയിൽ അധ്യാപകനോട് വിശദീകരണം തേടാൻ കോളേജ് കൗൺസിൽ തീരുമാനിച്ചിരുന്നു. ഇതിനിടെ എകെപിസിടിഎ അധ്യാപകന്റെ അംഗത്വം പുതുക്കിയില്ല.

ആരോപണവിധേയനായ അധ്യാപകൻ ഒരു വിദ്യാർഥിയുടെ ഇൻ്റേണൽമാർക്ക് മനഃപൂർവം കുറച്ചതിന് സർവകലാശാലയുടെ നടപടി നേരിട്ട വ്യക്തിയുമാണ്. വിദ്യാർഥിയുടെ പരാതി ശരിയാണെന്ന് കണ്ടെത്തിയാണ് അധ്യാപകനോട് പിഴയൊടുക്കാൻ കാലിക്കറ്റ് സർവകലാശാല നിർദേശിച്ചത്.

ഈ വിദ്യാർഥിയോടുള്ള പക കാരണം 14 എന്നുള്ള മാർക്ക് നാലാക്കി മാറ്റുകയായിരുന്നു. എല്ലാ വിഷയത്തിലും മികവ് പുലർത്തിയ വിദ്യാർഥി തോറ്റു. പരാതി പരിഗണിച്ച സർവകലാശാല വിദ്യാർഥിയെ ജയിപ്പിക്കുകയും അധ്യാപകനോട് പിഴയൊടുക്കാൻ ആവശ്യപ്പെടുകയുമായിരുന്നു. ഗൗരവമേറിയ വിഷയം നടന്നിട്ടും കോളേജ് മാനേജ്മെന്റോ പ്രിൻസിപ്പലോ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നത് ഗൗരവപ്രശ്നമാണെന്ന് കെപിസിസി സെക്രട്ടറി എ. പ്രസാദ് പറഞ്ഞു. ഈ വിഷയം സംബന്ധിച്ച് കോളേജ് മാനേജ്മെന്റ് അടിയന്തരമായ അന്വേഷണം നടത്തണമെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടികൾ കൈക്കൊള്ളണമെന്നുമാവശ്യപ്പെട്ട് കോളേജ് മാനേജർകൂടിയായ കൊച്ചിൻ ദേവസ്വം ബോർഡ് സെക്രട്ടറിക്ക് പരാതി നൽകിയിരിക്കുകയാണ്. കൊച്ചിൻ ദേവസ്വം ബോർഡ് എന്ത് ചെയ്യും എന്ന് കാത്തിരിക്കാം.

Peedhana Veeran student leader. Teacher to sue. Ahh...

Related Stories
കലാമണ്ഡലത്തിൽ പോലും ശമ്പളം  മുടങ്ങുന്നു, ഗ്രാന്റ് ഇൻ എയ്ഡഡ്  സ്ഥാപനങ്ങളോട് സർക്കാരിന് വിവേചനമെന്ന്....

Nov 16, 2024 06:04 PM

കലാമണ്ഡലത്തിൽ പോലും ശമ്പളം മുടങ്ങുന്നു, ഗ്രാന്റ് ഇൻ എയ്ഡഡ് സ്ഥാപനങ്ങളോട് സർക്കാരിന് വിവേചനമെന്ന്....

കലാമണ്ഡലത്തിൽ പോലും ശമ്പളം മുടങ്ങുന്നു, ഗ്രാന്റ് ഇൻ എയ്ഡഡ് സ്ഥാപനങ്ങളോട് സർക്കാരിന്...

Read More >>
ജനങ്ങൾക്ക് റേഷനുമില്ല  റേഷൻകടക്കാർക്ക് വേതനവുമില്ല - 19 ന് കടയടച്ച് റേഷൻ വ്യാപാരികളുടെ സമരം.

Nov 16, 2024 05:04 PM

ജനങ്ങൾക്ക് റേഷനുമില്ല റേഷൻകടക്കാർക്ക് വേതനവുമില്ല - 19 ന് കടയടച്ച് റേഷൻ വ്യാപാരികളുടെ സമരം.

ജനങ്ങൾക്ക് റേഷനുമില്ല, റേഷൻകടക്കാർക്ക് വേതനവുമില്ല - 19 ന് കടയടച്ച് റേഷൻ വ്യാപാരികളുടെ...

Read More >>
മദ്യം വാങ്ങണോ? പ്രായം നോക്കണം...

Nov 16, 2024 11:49 AM

മദ്യം വാങ്ങണോ? പ്രായം നോക്കണം...

മദ്യം വാങ്ങണോ? പ്രായം...

Read More >>
നവീൻ ബാബു മരിച്ചിട്ട് 1 മാസം, ദിവ്യയെ മറയാക്കി വില്ലൻമാർ രക്ഷപ്പെടുന്നു..?

Nov 15, 2024 04:35 PM

നവീൻ ബാബു മരിച്ചിട്ട് 1 മാസം, ദിവ്യയെ മറയാക്കി വില്ലൻമാർ രക്ഷപ്പെടുന്നു..?

നവീൻ ബാബു മരിച്ചിട്ട് 1 മാസം, ദിവ്യയെ മറയാക്കി വില്ലൻമാർ...

Read More >>
മലയാംപടി എസ് വളവിൽ മിനി ബസ് മറിഞ്ഞ് 2 പേർ മരിച്ചു.

Nov 15, 2024 07:38 AM

മലയാംപടി എസ് വളവിൽ മിനി ബസ് മറിഞ്ഞ് 2 പേർ മരിച്ചു.

മലയാംപടി എസ് വളവിൽ മിനി ബസ് മറിഞ്ഞ് 2 പേർ...

Read More >>
നവീൻ ബാബുവിൻ്റ മരണം: പ്രത്യേക അന്വേഷണ സംഘം കുടുംബത്തിൻ്റെ മൊഴിയെടുത്തു.

Nov 14, 2024 05:53 PM

നവീൻ ബാബുവിൻ്റ മരണം: പ്രത്യേക അന്വേഷണ സംഘം കുടുംബത്തിൻ്റെ മൊഴിയെടുത്തു.

നവീൻ ബാബുവിൻ്റ മരണം: പ്രത്യേക അന്വേഷണ സംഘം കുടുംബത്തിൻ്റെ...

Read More >>
Top Stories